സെലക്ഷൻ ട്രയൽസ് 25ന്
Tuesday 22 April 2025 1:14 AM IST
പാലക്കാട്: 2025-26 വർഷത്തിൽ കേരളാ ഫുട്‌ബാൾ അസോസിയേഷൻ നടത്തുന്ന വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനുള്ള ടാലന്റ്സ് സീനിയർ ഫുട്‌ബാൾ ടീമിനെ തിരഞ്ഞെടുക്കുന്നതിനായി 25ന് രാവിലെ 7ന് ഒലവക്കോട് റയിൽവേ ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽസും അതിനോട് അനുബന്ധിച്ച് പരിശീലന ക്യാമ്പും നടത്തും. താത്പര്യമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലന ക്യാമ്പിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ഫുട്‌ബാൾ കളിക്കുവാനുള്ള കിറ്റ് സഹിതം ഒലവക്കോട് റെയിൽവേ ഗ്രൗണ്ടിൽ രജിസ്‌ട്രേഷൻ ചെയ്തതിന് ശേഷം പരിശീലന ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 9446264063, 9446239810.