വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
Tuesday 22 April 2025 1:15 AM IST
എലപ്പുള്ളി: എസ്.എൻ.ഡി.പി യോഗം പള്ളത്തേരി ഇറച്ചിക്കാട് ശാഖ 14ാം വാർഷിക പൊതുയോഗം പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ.രഘു മുഖ്യ പ്രഭാഷണം നടത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഷാജഹാൻ ലഹരിക്ക് എതിരെ ബോധവത്കരണ ക്ലാസ് നടത്തി. വാർഡിൽ നടത്തിയ വികസന പ്രവർത്തനവും സേവന പ്രവർത്തനങ്ങളും പരിഗണിച്ച് വാർഡ് മെമ്പർ സന്തോഷിനെ ആദരിച്ചു. ശാഖ പ്രസിഡന്റ് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി.ചന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ വിശ്വനാഥൻ, യൂണിയൻ കൗൺസിലർ അരവിന്ദാക്ഷൻ, വനിത സംഘം പ്രസിഡന്റ് പത്മാവതി പ്രഭാകരൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുരേഷ്, സതി എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.