അതിവർഷാനുകൂല്യം വിതരണം ചെയ്തു

Tuesday 22 April 2025 1:16 AM IST
കർഷക തൊഴിലാളി അതിവർഷാനുകൂല്യ വിതരണം ജില്ലാതല ഉദ്ഘാടനം ബോർഡ് ചെയർമാൻ എൻ.ചന്ദ്രൻ നിർവ്വഹിക്കുന്നു.

പാലക്കാട്: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും അതിവർഷാനുകൂല്യം ഒന്നാം ഗഡു ലഭിച്ചവർക്ക് ബാക്കി തുക വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ബോർഡ് ചെയർമാൻ എൻ.ചന്ദ്രൻ നിർവ്വഹിച്ചു. ബോർഡ് ഡയറക്ടർ എ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഡയറക്ടർ ജോസ് മാത്യൂസ്, വിവിധ സംഘടന നേതാക്കളായ വി.ചെന്താമരാക്ഷൻ, ടി.എൻ.കണ്ടമുത്തൻ, കെ.തങ്കവേലു, സി.ഹനീഫ, വി.തേവരുണ്ണി, വി.മുഹമ്മദ്, എസ്.രാജൻ, ആർ.സുരേഷ്, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെ.എസ്.മുഹമ്മദ് സിയാദ്, സൂപ്രണ്ട് സന്ധ്യ ,ജില്ല എക്സിക്യൂട്ടീവ് ഓഫീസർ വി.വസന്താഭായ് എന്നിവർ സംസാരിച്ചു.