ഓഡിറ്റോറിയം ഉദ്ഘാടനം

Tuesday 22 April 2025 12:20 AM IST
മൾട്ടിപർപ്പസ് ഓഡിറ്റോറിയം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ : വെസ്റ്റ് ജി.എൽ.പി സ്കൂളിൽ ഒരു കോടി 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മൾടിപ്പർപ്പസ് ഓഡിറ്റോറിയം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ തോട്ടുങ്ങൽ രജനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാദ്ധ്യാപകൻ അലി അഷ്റഫ് സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ജയൻ എൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജീജ കെ , പ്രവീൺ കുമാർ, ഉബൈദ്, സുഭാഷ് പോത്താഞ്ചേരി, സ്മിജിത്ത്, കെ.പി ഹുസൈൻ, പ്രേമൻ കരിച്ചാലി, വി.സലീം, ജയൻ മലയിൽ, മുഹമ്മദ് കോയ, ഹുസൈൻ കോയ എന്നിവർ പ്രസംഗിച്ചു. കോൺട്രാക്ടർ എ. സി അബ്ദുൾ ഹമീദിന് ഉപഹാരം നൽകി.