ലഹരി വിരുദ്ധ ജനകീയ റാലി
Tuesday 22 April 2025 12:02 AM IST
ബേപ്പൂർ: ബേപ്പൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും കലാസാംസ്കാരി സംഘടനകളുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജനകീയ റാലി സംഘടപ്പിച്ചു. ഫറോക്ക് പൊലീസ് അസി. കമ്മിഷണർ എ.എം.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സമിതി ചെയർമാൻ മുരളി ബേപ്പൂർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ കെ. രാജീവ്, കൊല്ലരത്ത് സുരേഷ്, നവാസ് വാടിയിൽ , എം. ഗിരിജ , അഡ്വ.എടത്തൊടി രാധാകൃഷ്ണൻ, താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു, എ.എം. അനിൽകുമാർ, ടി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മാന്ത്രികൻ പ്രദീപ് ഹുഡിനോ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലികൊടുത്തു. പി. എൻ. പ്രേമരാജ് സ്വാഗതവും പി. അനിൽകുമാർ നന്ദിയും പറഞ്ഞു.