ഐ.ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ പിരിച്ചുവിട്ടു
Tuesday 22 April 2025 12:00 AM IST
തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ സഹപ്രവർത്തകനും മലപ്പുറം എടപ്പാൾ സ്വദേശിയുമായ സുകാന്ത് സുരേഷിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊച്ചി വിമാനത്താവളത്തിൽ എമിഗ്രേഷൻ പ്രൊബേഷണറി ഓഫീസറായിരുന്നു. പ്രൊബേഷൻ സമയമായതിനാൽ നിയമ തടസങ്ങളില്ലെന്ന് വിലയിരുത്തിയാണ് വകുപ്പുതല അന്വേഷണത്തിന് പിന്നാലെ നടപടിയെടുത്തത്. ഇയാളെ പൊലീസ് പ്രതിചേർത്തിരുന്നു.
ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ കുടുംബസമേതം ഒളിവിൽ പോയ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ഇയാളുടെ എടപ്പാളിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി ബാങ്ക് പാസ് ബുക്കുകളടക്കം കണ്ടെടുത്തിരുന്നു. മാർച്ച്
24നാണ് തിരുവനന്തപുരം ചാക്കയ്ക്ക് സമീപം റെയിൽവേ പാളത്തിൽ ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.