വനിതാ ജഡ്ജിയെ വകവരുത്തുമെന്ന് പ്രതിയുടെ ഭീഷണി
Tuesday 22 April 2025 12:00 AM IST
ന്യൂഡൽഹി : 'നീ ആരാണെന്നാണ് വിചാരം. പുറത്തുവാ, ശരിപ്പെടുത്തി കളയും. ജീവനോടെ നീ വീട്ടിൽ എങ്ങനെയെത്തുമെന്ന് അറിയണം" - ശിക്ഷ കേട്ടയുടൻ പ്രതി വിളിച്ചുപറഞ്ഞു. ചെക്കു കേസിൽ ശിക്ഷിച്ച വനിതാമജിസ്ട്രേട്ടിന് നേരെയായിരുന്നു ഭീഷണി. പ്രതിയുടെ അഭിഭാഷകനും അതിന് കൂട്ടുനിന്നു. ഡൽഹിയിലെ ചെക്കുകേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ മജിസ്ട്രേട്ട് ശിവാംഗി മംഗ്ളയ്ക്ക് നേരേയായിരുന്നു വധഭീഷണി. സംഭവത്തെത്തുടർന്ന് കോടതിയലക്ഷ്യനടപടിയെടുക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ട് അഭിഭാഷകന് മജിസ്ട്രേറ്റ് ഷോകോസ് നോട്ടസ് നൽകി.