പാമ്പേറ്റുകുളം മലിനം
Tuesday 22 April 2025 12:01 AM IST
പന്നിവിഴ : റൂറൽ ഇൻഫ്രാസ്ട്രക്ചറൽ ഡെവലപ്‌മെന്റ് ഫണ്ട് ഉപയോഗിച്ചു 2016 ൽ നവീകരണം നടന്ന പന്നിവിഴയിലെ പാമ്പേറ്റു കുളം പായൽ മൂടി മലിനമായി. കുളത്തിൽ ആമ്പലുകൾ വിടർന്നു നിൽക്കാറുണ്ടെകിലും പായലിന്റെ ആധിക്യം കൊണ്ട് ഇപ്പോൾ അധികമാരും കുളത്തിൽ കുളിക്കാറില്ല. കുളത്തിനു ചുറ്റും മതിൽകെട്ടി സംരക്ഷിക്കുകയും ഇറങ്ങാൻ പടിക്കെട്ടും കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മറ്റു മിനുക്കുപണികളൊന്നും ഇവിടെ നടന്നിട്ടില്ല. മാലിന്യം നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നു പന്നിവിഴ പ്രദേശവാസികൾ ആവശ്യപ്പെട്ടു.