വിജിൽ ഇന്ത്യ യൂത്ത് മൂവ്മെന്റ്

Tuesday 22 April 2025 12:06 AM IST

കോന്നി : ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ മേൽനോട്ടവും സുരക്ഷാക്രമീകരണങ്ങളും കൃത്യമായി നിർവഹിക്കേണ്ട വനവികാസ ഏജൻസിയുടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ പൂർണമായി ഒഴിവാക്കി താഴെതലത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ മാത്രം സസ്പെൻഷൻ നടപടി സ്വീകരിച്ചത് പുന:പരിശോധിക്കണമെന്ന് ജിൽ ഇന്ത്യ യൂത്ത് മൂവ്മെന്റ് ആവശ്യപ്പെട്ടു. നാല് വയസുകാരൻ മരണപ്പെട്ടതിന് ഉത്തരവാദികളായ എല്ലാവരേയും അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും സമഗ്രമായ അന്വേഷണം നടത്തുന്നതിന് സ്വതന്ത്ര്യ ഏജൻസിയെ സംസ്ഥാന സർക്കാർ നിയമിക്കണമെന്നും മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ യൂത്ത് മൂവ്മെന്റ് ആവശ്യപ്പെട്ടു.