കേരള സർവകലാശാല

Tuesday 22 April 2025 12:45 AM IST

പരീക്ഷാ ഫലം

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌.സി ബയോടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2024 ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്​റ്റർ എം.എസ്‌.സി മാത്തമാ​റ്റിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ ആറ്, നാല് സെമസ്​റ്റർ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ ഒമ്പതാം സെമസ്​റ്റർ പഞ്ചവത്സര ഇന്റഗ്റേ​റ്റഡ് ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്​റ്റർ ബി.എസ്‌.സി ബയോടെക്‌നോളജി കോഴ്സിന്റെ കെമിസ്ട്രി പ്രാക്ടിക്കൽ 30 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും.

ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്​റ്റർ ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്, ബി.വോക് ഫുഡ് പ്രോസസിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 30 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും.

ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്​റ്റർ ബി.എസ്‌.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷയുടെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ മേയ് 3 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഡിസംബറിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി പ്രാക്ടിക്കൽ 28 ന് നടത്തും.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് സെപ്തംബറിൽ നടത്തിയ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്​റ്റർ ബിടെക് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി പ്രാക്ടിക്കൽ 29 ന് നടത്തും.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎ പരീക്ഷയോടനുബന്ധിച്ച പ്രോജക്ട് ഇവാല്യുവേഷനും വൈവ പരീക്ഷയും അഫിലിയേ​റ്റഡ് കോളേജുകളിൽ മേയ് 7, 8, 9 തീയതികളിൽ നടത്തും.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎ മ്യൂസിക് പരീക്ഷയുടെ തുടർച്ചയായുള്ള പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബികോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രോജക്ട് – വൈവ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.