ബൈക്ക് റാലി
Monday 21 April 2025 11:50 PM IST
കാളികാവ്: ലഹരിമുക്ത നാട് എന്ന സന്ദേശവുമായി നാട്ടൊരുമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ ബൈക്ക് റാലി നടത്തി. പ്രദേശത്തെ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സന്നദ്ധ സംഘടന പ്രതിനിധികൾ ഒന്നിച്ച് റാലിയിൽ അണിനിരന്നു. റാലിയുടെ സമാപന യോഗം ലഹരിവിരുദ്ധ സമിതി ചെയർമാൻ ഇ.കെ അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു . തെന്നാടൻ നാസർ അദ്ധ്യക്ഷത വഹിച്ചു. പി.പി നസീഫ് മുഖ്യപ്രഭാഷണം നടത്തി.ജനറൽ കൺവീനർ പി.പി അലവിക്കുട്ടി, എം.അബ്ദുൾ നാസർ സ്വലാഹി, ചൂരപ്പിലാൻ ഷൗക്കത്ത്, എം.അബ്ദുൽ ഹമീദ്, ജയദീപ് തുടങ്ങിയവർ സംസാരിച്ചു.എ എം ബാബൂ,വി.അൻഷാബ്,തയ്യിൽ ബാപ്പുട്ടി,മാട്ടരലത്തിഫ്,ഒ.പി അബ്ദൽഅസീസ്,തുടങ്ങിയവർ നേതൃത്വം നൽകി. ുവീീേലഹരിമുക്ത നാട് എന്ന പരിപാടിയുടെ ഭാഗമായി ഉദരംപൊയിലിൽ നടത്തിയ ബൈക്ക് റാലി.