അനുശോചിച്ചു

Tuesday 22 April 2025 12:52 AM IST

മലപ്പുറം: ഫ്രാൻസിസ് മാർപാപ്പ മാനവികതയ്ക്ക് വേണ്ടിയും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി നില കൊള്ളുകയും അതിനുവേണ്ടി ജീവിതാവസാനം വരെ പ്രവർത്തിക്കുകയും ചെയ്തതായി ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ.കെ സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിൽ ജീവിച്ച് ലളിതമായ ജീവിതം നയിച്ച് ലോകത്തിന് മാതൃകയായി. അടുത്തവർഷം ഇന്ത്യ സന്ദർശിക്കാനിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വരവ് പ്രതീക്ഷയോടുകൂടിയാണ് ഭാരതം ഉറ്റുനോക്കിയിരുന്നത്.

-കെ.കെ. സുരേന്ദ്രൻ പറഞ്ഞു.