ഫണ്ട് കൈമാറി
Tuesday 22 April 2025 12:55 AM IST
വണ്ടൂർ: പാലിയേറ്റീവ് ക്ലിനിക്കിന് വേണ്ടി വണ്ടൂർ ഗ്രാമപഞ്ചായത്ത് 18ാം വാർഡ് സാന്ത്വന കൂട്ടായ്മ സ്വരൂപിച്ച ഫണ്ട് ക്ലിനിക്കിന് കൈമാറി. ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം മൻസൂർ കാപ്പിൽ പാലിയേറ്റീവ് ഭാരവാഹികൾക്ക് ഫണ്ട് കൈമാറി. 3,54,025 രൂപയാണ് വാർഡിലെ പാലിയേറ്റീവ് സാന്ത്വന കൂട്ടായ്മ ഈ വർഷം പിരിച്ച് നൽകിയത്. പാലിയേറ്റീവ് ക്ലിനിക്ക് ചെയർമാൻ ഷരീഫ് തുറക്കൽ, ട്രഷറർ എം. സുബൈർ, സാന്ത്വനം കൂട്ടായ്മ ഭാരവാഹികളായ റഹ്മത്ത് ബേബി, റഷീദലി ചോലക്കൽ, നഫ്റീൻ തലാപ്പിൽ, ക്ലിനിക് ഓഫീസ് സെക്രട്ടറി സലാം കോട്ടാല എന്നിവർ സംബന്ധിച്ചു.