ജോൺ സീനയ്ക്ക് കിരീടപ്പതിനേഴ്
Tuesday 22 April 2025 12:08 AM IST
ന്യൂയോർക്ക് : ഡബ്ളിയു.ഡബ്ലിയു.ഇ റെസിൽമാനിയയിൽ ഏറ്റവും കൂടുതൽ തവണ ലോക ചാമ്പ്യനാകുന്ന താരമെന്ന റെക്കാഡ് സ്വന്തമാക്കി ജോൺ സീന. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ കോഡി റോഡ്സിനെ തോൽപ്പിച്ച് ജോൺ സീന നേടിയത് തന്റെ 17-ാം ലോക കിരീടമാണ്. 16 കിരീടങ്ങൾ നേടിയിരുന്ന റിക് ഫ്ളെയറിന്റെ റെക്കാഡാണ് ജോൺ സീന തകർത്തത്.