മാസപ്പടി: സി.എം.ആർ.എല്ലിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

Tuesday 22 April 2025 1:09 AM IST

ന്യൂഡൽഹി : മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി മേയ് 26ലേക്ക് മാറ്റി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിന്റേതാണ് നടപടി. ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ചിൽ നിന്ന്, കേസ് മുൻപ് പരിഗണിച്ചിരുന്ന സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലെത്തുകയായിരുന്നു. അന്വേഷണറിപ്പോർട്ട് സമർപ്പിക്കരുതെന്ന് പഴയ ബെഞ്ച് വാക്കാൽ നിർദ്ദേശിച്ചിരുന്നുവെന്നും, അവിടേക്ക് വിടണമെന്നുമുള്ള സി.എം.ആർ.എല്ലിന്റെ ആവശ്യം കഴിഞ്ഞതവണ ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാൽ ഇന്നലെ വാദംകേൾക്കലുണ്ടായില്ല. പകരം അടുത്ത മാസത്തേക്ക് മാറ്രുകയായിരുന്നു.