അടുത്ത കളിയിലും സഞ്ജു ഇല്ല

Tuesday 22 April 2025 12:12 AM IST

ജയ്പുർ : വാരിയെല്ലിനേറ്റ പരിക്ക് ഭേദമാകാത്തതിനാൽ നായകൻ സഞ്ജു സാംസൺ കളിക്കില്ലെന്നറിയിച്ച് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞവാരം ഡൽഹി ക്യാപ്പിറ്റൽസിന് എതിരായ മത്സരത്തിൽ ബാറ്റിംഗിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. തുടർന്ന് റിട്ടയേഡ് ഹർട്ടായ സഞ്ജു കഴിഞ്ഞദിവസം ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ നടന്ന മത്സരത്തിൽ കളിച്ചിരുന്നില്ല. വ്യാഴാഴ്ച ആർ.സി.ബിക്ക് എതിരായ മത്സരത്തിനായി സഞ്ജു ബെംഗളുരുവിലേക്ക് പോകില്ലെന്ന് ഇന്നലെയാണ് രാജസ്ഥാൻ ടീം മാനേജ്മെന്റ് അറിയിച്ചത്.