എൻട്രൻസ് പരീക്ഷ നാളെ മുതൽ
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ നാളെ മുതൽ 29 വരെ നടത്തും. എല്ലാ ജില്ലകളിലും ദുബായ്, ഡൽഹി, മുംബയ്, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എൻജിനിയറിംഗിന് 97,759, ഫാർമസിക്ക് 46,107 വിദ്യാർത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. എൻജിനിയറിംഗ് പരീക്ഷ 23, 25, 26, 27, 28 തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ചു വരെയാണ്. ഫാർമസി പരീക്ഷ 24ന് രാവിലെ 11.30മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് 3.30മുതൽ വൈകിട്ട് 5വരെയും 29ന് രാവിലെ 10മുതൽ 11.30വരെയുമാണ്.
വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡ് കൂടാതെ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കരുതേണ്ടതാണ്. അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. സർക്കാർ, സ്വാശ്രയ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ എൻജിനിയയറിംഗ്, ഫാർമസി പ്രവേശനം ഈ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ്.ഹെൽപ്പ് ലൈൻ- 0471 -2525300, 2332120, 2338487