പെൺകുട്ടിക്ക് പാമ്പ് കടിയേറ്റ സംഭവം പ്രതിഷേധവുമായി എ.ഐ.വൈ.എഫ് 

Tuesday 22 April 2025 2:06 AM IST

പുനലൂർ: കഴിഞ്ഞ ദിവസം ചെന്നൈ എഗ്മോർ കൊല്ലം എക്സ്പ്രസ് ട്രെയിനിൽ എത്തിയ 13 കാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം നടത്തി.

റെയിൽവേ സ്റ്റേഷന്റെ ദൈനം ദിന പ്രവർത്തനങ്ങൾ നടത്തേണ്ട ഉദ്യോഗസ്ഥർ ആരും തന്നെ ഇല്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും മൂന്നു മാസത്തോളമായി ട്രാക്കിൽ ദിവസവും നടത്തേണ്ട ശുചീകരണം നടത്തുന്നില്ലെന്നും

രാത്രിയിൽ ഫ്ലാറ്റ് ഫോമുകളിൽ ആവശ്യത്തിന് വെളിച്ചം ലഭ്യമല്ലെന്നുംഅത് പരിഹരിക്കണമെന്നും ആവിശ്യപ്പെട്ട്

എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം രാജ് സ്റ്റേഷൻ മാസ്റ്ററുമായി ഫോണിൽ സംസാരിച്ചു.

അമൃത് ഭാരത് പദ്ധതിയുടെ കരാർ എടുത്ത കോൺട്രാക്ടറെ ഉപയോഗിച്ച് സ്റ്റേഷനുപുറത്തെ കാടുകൾ നീക്കം ചെയ്യുമെന്നും ഫ്ലാറ്റ്ഫോമുകളിൽ വെളിച്ച സംവിധാനം രണ്ട് ദിവസത്തിനുള്ളിൽ ക്രമീകരിക്കുമെന്നും

പരിക്കേറ്റ കുട്ടിയെ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കുമെന്നും സ്റ്റേഷൻ മാസ്റ്റ‌ർ പറഞ്ഞു.

പ്രതിഷേധയോഗം ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം രാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ശരത് കുമാർ അദ്ധ്യക്ഷനായി.സെക്രട്ടറി രാജ്ലാൽ സ്വാഗതം പറഞ്ഞു.ജില്ലാ കമ്മറ്റി അംഗം അഖില സുധാകരൻ, എ.ഐ.എസ്.എഫ് സംസ്ഥാന കൗൺസിൽ അംഗം രാഹുൽ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ഐസക് ജോയ്,നിധിൻ,തോമസ് എന്നിവ‌ർ നേതൃത്വം നൽകി.