കൊല്ലം ജില്ല പ്ളാറ്റിനം ജൂബിലി ആഘോഷം
Tuesday 22 April 2025 2:11 AM IST
കൊല്ലം: കൊല്ലം ജില്ല രൂപീകൃതമായി 75 വർഷം പിന്നിട്ടതിന്റെ ഭാഗമായി കൊല്ലം പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന പ്ലാറ്റിനം ജൂബിലി തുടർച്ചയുടെ ആഘോഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. സമാനതകളില്ലാത്ത വികസനമാണ് ജില്ലയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർ. പ്രകാശൻ പിള്ള അദ്ധ്യക്ഷനായി. ബിന്ദു കൃഷ്ണ, ഗോപാൽജി, സജീവ് പരിശവിള, കോതേത്ത് ഭാസുരൻ, ഡോ.കെ.രാമഭദ്രൻ, പ്രമോദ് കണ്ണൻ, അനശ്വര രാജൻ, ഡി. ഗീതാകൃഷ്ണൻ, രജനി എസ്.രവീന്ദ്രൻ, അഡ്വ. കെ.വി. രാജേന്ദ്രൻ, ഡോ. ഉദയ സുകുമാരൻ, എം. മാത്യൂസ്, എസ്. രാമാനുജം, ശശിധരൻ ഉണ്ണിത്താൻ, സുബിൻ നാരായണൻ, ഹരി നായർ, ഹക്കീം, അനിൽകുമാർ, വേലപ്പൻ നായർ, ആർച്ച അജയ് എന്നിവർ സംസാരിച്ചു.