മഹാത്മാഗാന്ധി കുടുംബ സംഗമം
Tuesday 22 April 2025 2:12 AM IST
കൊല്ലം: കോൺഗ്രസ് വാളത്തുംഗൽ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഡി.സി.സി ജനറൽ സെക്രട്ടറി അൻസാർ അസീസ് ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വളത്തുംഗൽ രാജഗോപാൽ, കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് എം. നാസർ, മണ്ഡലം പ്രസിഡന്റ് മണക്കാട് സലിം, നേതാക്കളായ എ. കമറുദ്ദീൻ, എസ്. അൻസർ, ഇ.കെ. കലാം, അസൈൻ പള്ളിമുക്ക്, സക്കീർ ഹുസൈൻ, അനസ് പിണയ്ക്കൽ, സജിത് ഗോപിനാഥ്, സിയാദ് ഇബ്രാഹിം, ജലാലുദ്ദീൻ, പന്ത്രണ്ടുമുറി നാസർ, ഷാജി പണയ്ക്കൽ, ഹുസൈൻ, ഷിറാസ്, അജ്മൽ പള്ളിമുക്ക് എന്നിവർ സംസാരിച്ചു.