ഡോ. അംബേദ്‌കർ ജന്മദിനാഘോഷം
Tuesday 22 April 2025 2:13 AM IST
കൊല്ലം: ഡോ. അംബേദ്‌കർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അംബേദ്‌കറിന്റെ 134- ജന്മദിനം ആഘോഷിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്‌തു. ചലച്ചിത്ര സംവിധായകൻ വി.കെ. ഷാജി അംബേദ്‌കറും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ ക്ലാസെടുത്തു. കൊല്ലം എക്‌സൈസ് വിമുക്തി കോ ഓർഡിനേറ്റർ സിദ്ധു ലഹരി വിരുദ്ധ ക്ലാസെടുത്തു. എം. നൗഷാദ് എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. കൊല്ലം മേയർ ഹണി ബെഞ്ചമിൻ പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. സൊസൈറ്റി പ്രസിഡന്റ് ഉളിയക്കോവിൽ രാമചന്ദ്രൻ അദ്ധ്യക്ഷനായി. സി.ജെ. ആന്റണി, നൗഷാദ് കരീംഷാ, പ്രകാശൻ പിള്ള, പി.ഡി. ജോസ്, അഡ്വ. ഡി.എസ്. ചിത്ര, മോഹനൻ, അഭിലാഷ്, സൈജു ഓയൂർ എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി ഡോ. സുന്ദരരാജ് പാപ്പാത്തി, സ്വാഗതവും വൈസ് പ്രസിഡന്റ് ആർ. രമണൻ നന്ദിയും പറഞ്ഞു.