പുത്തൻ വാഷിംഗ് മെഷീനിൽ കൂറ്റൻ കല്ല് ഇട്ടു; പിന്നാലെ നടന്നത്

Tuesday 22 April 2025 12:22 PM IST

എന്തെങ്കിലും കാട്ടിക്കൂട്ടി സോഷ്യൽ മീഡിയയിൽ വൈറലാകണമെന്ന് ചിന്തിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ യുവാവ് ചെയ്‌തൊരു സാഹസമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. വസ്ത്രം അലക്കാൻ വേണ്ടിയാണ് എല്ലാവരും വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നത്. എന്നാൽ യുവാവ് വാഷിംഗ് മെഷീനിൽ ഒരു വലിയ കല്ല് ആണ് അലക്കാനായി ഇട്ടത്.

പുതിയ വാഷിംഗ് മെഷീനിലാണ് പരീക്ഷണം നടത്തിയത്. കറങ്ങുന്ന മെഷീനിലേക്ക് വലിയ കല്ല് എടുത്തിടുന്നു. കല്ലിന്റെ ഭാരത്തിൽ മെഷീൻ ശക്തമായി കുലുങ്ങാൻ തുടങ്ങുന്നു. വാഷിംഗ് മെഷീൻ പൂർണ്ണമായും നശിച്ചുപോകുന്നത് വീഡിയോയിൽ വ്യക്തമാണ്.

കല്ല് വാഷിംഗ് മെഷീനിൽ ഇട്ടയുടൻ യുവാവ് ഓടിരക്ഷപ്പെട്ടതിനാൽ അപകടമൊന്നും സംഭവിച്ചില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. യുവാവിനെതിരെ രൂക്ഷവിമ‌ർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.