'തൊഴിലുറപ്പ് കൂലി 800 ആക്കണം'

Tuesday 22 April 2025 3:18 PM IST

കൊച്ചി: തൊഴിലുറപ്പ് കൂലി 800 രൂപയായി വർദ്ധിപ്പിക്കണമെന്ന് എറണാകുളം ജില്ലാ തൊഴിലുറപ്പ് മസ്ദൂർ സംഘത്തിന്റെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്‌തു. കെ.എസ്. ഷിബു അദ്ധ്യക്ഷത വഹിച്ചു.ധനീഷ് നീറിക്കോട്, എം.പി പ്രദീപ്കുമാർ, പി.ബി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സന്ധ്യ ലിജു (പ്രസിഡന്റ് ), സരള തങ്കപ്പൻ, ഇ.കെ. അരുൺകുമാർ, മനേഷ് കാരിമറ്റം, പി.ബി. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), എം.പി. പ്രദീപ് കുമാർ (ജനറൽ സെക്രട്ടറി ), സി.എസ്. സുബിൻ, പി.എസ്. വിഷ്ണു, സി.പി. സുജിത്ത് (ജോയിന്റ് സെക്രട്ടറി), പി.വി. സരിത (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.