ടി.സി.എസിൽ വാക്ക് ഇൻ ഇന്റർവ്യൂ 26ന്
Tuesday 22 April 2025 3:52 PM IST
കൊച്ചി: പ്രമുഖ ഐ.ടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ് ) ഈമാസം 26ന് ഇൻഫോപാർക്കിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നാലു മുതൽ ഒമ്പതുവർഷം വരെ പരിചയസമ്പന്നരായ ഐ.ടി പ്രൊഫഷനുകൾക്ക് ആറു വിഭാഗങ്ങളിലേയ്‌ക്ക് നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാം.
ഇൻഫോപാർക്ക് ഫെയ്‌സ് ഒന്നിലെ ക്യാമ്പസിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഇന്റർവ്യൂ. ജാവ, ഡോട്ട് നെറ്റ്, മെയിൻ ഫ്രെയിം അസൂർ ക്ലൗഡ് ടെക്‌നോളജീസ് എന്നിവയിൽ പരിജ്ഞാനമുള്ളവർക്ക് പങ്കെടുക്കാം.
ജാവ ഡെവലപ്പർ ആൻഡ് സപ്പോർട്ട്, ഡോട്ട് നെറ്റ് ഡെവലപ്പർ ആൻഡ് സപ്പോർട്ട്, മെയിൻ ഫ്രെയിം സപ്പോർട്ട്, ജാവ ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡോട്ട് നെറ്റ് ഫുൾസ്റ്റാക്ക് ഡെവലപ്പർ, അസൂർ ക്ലൗഡ് എൻജിനീയർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബയോഡേറ്റയും തിരിച്ചറിയൽ കാർഡുമായി ഉദ്യോഗാർത്ഥികൾക്ക് ഹാജരാകാമെന്ന് അധികൃതർ അറിയിച്ചു.