ഫിസാറ്റ് കോളേജിന് അവാർഡ്
Tuesday 22 April 2025 5:33 PM IST
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിന് മികച്ച ഏഷ്യ പസഫിക് റീജിയൺ ടെന്നിൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേർസ് ബെസ്റ്റ് എക്സാംപ്ലറി ബ്രാഞ്ച് അവാർഡ് ലഭിച്ചു. ഒരു വർഷം മുഴുവൻ നടന്ന മികച്ച പ്രവർത്തനങ്ങൾ, സാങ്കേതിക സംഭാവനകൾ, വിദ്യാർത്ഥികളുടെ പങ്കാളിത്തം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമാണ് അംഗീകാരം. ഫിസാറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേർസ് സ്റ്റുഡന്റ് ബ്രാഞ്ച് ചെയർ ഭാവന ആർ. നായർ ബ്രാഞ്ചിനെ പ്രതിനിധീകരിച്ച് മുൻ കേരള സെക്ഷൻ ചെയർ പ്രൊഫ. മുഹമ്മദ് കാസിമിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി .