മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണം
Wednesday 23 April 2025 12:02 AM IST
കൊയിലാണ്ടി: പ്രശസ്ത സംഗീതജ്ഞൻ മലബാർ സുകുമാരൻ ഭാഗവതരെ പൂക്കാട് കലാലയം അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവും സംഗീതജ്ഞനവുമായ സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യു.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ തിരുവങ്ങൂർ അവാർഡ് ജേതാവ് എൻ. കെ മധുസൂദനനെ പരിചയപ്പെടുത്തി. അച്യുതൻ ചേമഞ്ചേരി പൊന്നാട ചാർത്തി. ശിവദാസ് കാരോളി കീർത്തിപത്രം സമർപ്പിച്ചു. എൻ.കെ. മധുസൂദനൻ, വിൽസൺ സാമുവൽ എന്നിവർ പ്രസംഗിച്ചു. സത്യൻ മേപ്പയൂർ സ്വാഗതവും എം. പ്രസാദ് നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാർച്ചന, കേളികൊട്ട്, സംഗീതാർച്ചന, നൃത്താർച്ചന, ചിത്രാർച്ചന എന്നിവയും നടന്നു. കലാലയത്തിൽ കുട്ടികളുടെ മഹോത്സവം 'കളിആട്ടം 'ഇന്ന് മുതൽ 28 വരെ നടക്കും.