ക്രിക്കറ്റ് ടൂർണമെന്റ്
Wednesday 23 April 2025 12:09 AM IST
കോഴിക്കോട്: കാലിക്കറ്റ് ബി.എൻ.ഐ ഗ്ലോറിയസിന്റെ നേതൃത്വത്തിൽ 25 മുതൽ 27 വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ത്രി ദിന ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്രിക്കറ്റിനോടൊപ്പം ബിസിനസിനും പ്രാധാന്യം നൽകിക്കൊണ്ട് നടത്തുന്ന പരിപാടിയിൽ 700ൽ പരം ബിസിനസുകാർ പങ്കെടുക്കും. 25 ന് രാവിലെ 9 മുതൽ ക്രിക്കറ്റ് ആരംഭിക്കും. ബിസിനസ് നെറ്റ്‌വർക്ക് വളർത്താൻ സഹായകരമാവുന്ന രീതിയിൽ മികച്ച കാര്യപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കത്തക്ക വിധം പ്രത്യേക സംവിധാനങ്ങളുമുണ്ട്. വാർത്താസമ്മേളനത്തിൽ ഫിറോസ് മുഹമ്മദ്, നൗഫൽ കെ.പി, ബിജോയ് ബി, സർഫറാസ് ഇ.ആർ, സന്ധ്യവർമ്മ എന്നിവർ പങ്കെടുത്തു.