സെമിനാർ നടത്തി
Wednesday 23 April 2025 1:30 AM IST
പാലക്കാട്: ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വേനലവധിക്കാല പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'കൗമാരക്കാർക്കിടയിലെ വ്യക്തി വികസനം ജീവിത നൈപുണ്യ വികസനത്തിലൂടെ' എന്ന പരിപാടിയുടെ നാലാംദിനം കല്ലേപ്പുള്ളി അങ്കണവാടിയിൽ നടന്നു. അങ്കണവാടി അദ്ധ്യാപിക പ്രേമലത സ്വാഗതം ആശംസിച്ചു. ഒലീവിയ ഫൗണ്ടേഷൻ സൈക്കോളജിസ്റ്റും ചീഫ് പ്രൊജക്ട് മാനേജരുമായ ഗൗതം രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഒലീവിയ ഫൗണ്ടേഷൻ പ്രൊജക്ട് കോ ഓർഡിനേറ്ററും സാമൂഹ്യ പ്രവർത്തകയുമായ ശ്രീജ വിവിധ കളികളിലൂടെ കുട്ടികൾക്ക് ക്ലാസെടുത്തു.