കണ്ണുകെട്ടി സത്യഗ്രഹം
Wednesday 23 April 2025 1:32 AM IST
ചിറ്റൂർ: പ്ലാച്ചിമട സമരത്തിന്റെ 23ാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിന്റ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് 23 സമര പോരാളികൾ പ്ലാച്ചിമടയിൽ കണ്ണ് കെട്ടി സത്യഗ്രഹം സംഘടിപ്പിച്ചു. കോളവിരുദ്ധ സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഐക്യദാർഢ്യ സമിതി ചെയർമാൻ വിജയൻ അമ്പലക്കാട് അദ്ധ്യക്ഷനായി. ഐക്യദാർഢ്യ സമിതി കൺവീനർ എം.സുലൈമാൻ, മുതലാംതോട് മണി, കെ.മായാണ്ടി, ബാലചന്ദ്രൻ പുതുവയൽ, എസ്.രമണൻ, വി.പത്മ മോഹൻ, സന്തോഷ് മലമ്പുഴ, കൃഷ്ണൻ കുട്ടി കുനിശ്ശേരി, എം.കാജാഹുസൈൻ, സതീശൻ ആനച്ചിറ, ജെ.പഞ്ചമി, എ.സരസ്സു, എൻ.ശെൽവി, എം.തങ്കവേലു, കെ.സുന്ദരൻ എന്നിവർ സംസാരിച്ചു.