യുവജനതാദൾഎസ് കൺവെൻഷൻ
Wednesday 23 April 2025 1:33 AM IST
മുതലമട: ലഹരിക്കെതിരെ പോരാടാൻ യുവജനതാദൾ എസ് മുൻപന്തിയിലെന്ന് ജില്ലാപ്രസിഡന്റ് വിജീഷ് കണികണ്ടത്ത്. യുവജനതാദൾഎസ് നെന്മാറ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാസ ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികൾ ഉൾപ്പെടെയുളള വിഭാഗങ്ങളിൽ ആഴ്നിറങ്ങിയിട്ടുണ്ടെന്നും ഇതിനെതിരെയുള്ള പോരാട്ടമാണ് യുവാക്കൾ നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു. എ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ എസ് നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് എ.മോഹനൻ, സെക്രട്ടറി കെ.അഭിലാഷ്, യുവജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം എസ്.നിധിൻഘോഷ്, കെ.മണികണ്ഠൻ, എം.മുവിൻ, എ.സുധീഷ്, കെ.ഷൈജു, സി.ശെൽവൻ, കെ.സുധീഷ്, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.