അംബേദ്കർ സമ്മാൻ അഭിയാൻ സെമിനാർ
Wednesday 23 April 2025 12:02 AM IST
നന്മണ്ട: ഡോ. ബി.ആർ അംബേദ്കറോട് അനീതിയും കടുത്ത അവഗണയും കാട്ടിയ പാർട്ടിയാണ് കോൺഗ്രസെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി നന്മണ്ട ഫോർട്ടീൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭാരതരത്നം ഡോ. ബി.ആർ അംബേദ്കർ സമ്മാൻ അഭിയാൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ കലക്ടർ ടി. ഭാസ്കരൻ, ഉത്തര മേഖല പ്രസിഡന്റ് ടി.പി ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം കെ. ശശീന്ദ്രൻ, മേഖലാ സെക്രട്ടറി എം.സി. ശശീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ രജനീഷ് ബാബു, ഗിരീഷ് തേവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.