പ്രത്യാശയുടെ ദീപസ്തംഭം: വി.പി. നന്ദകുമാർ
Wednesday 23 April 2025 12:27 AM IST
കൊച്ചി: ലോകമെമ്പാടുമുള്ള ജനകോടികൾക്ക് പ്രത്യാശയുടെ ദീപസ്തംഭമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു. കാരുണ്യം, സാമൂഹികനീതി, സമാധാനം എന്നിവയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത മായാത്ത മുദ്ര പതിപ്പിച്ചു. വത്തിക്കാനിൽ അദ്ദേഹത്തെ കാണാനും അടുത്തിടപഴകാനുമുള്ള അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ അനുകമ്പയും ശാന്തത തുളുമ്പുന്ന വാക്കുകളും ഹൃദയത്തിൽ എന്നെന്നും നിലനിൽക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദു:ഖിക്കുന്നതായും നന്ദകുമാർ പറഞ്ഞു.