ബി.എൽ.ഡി.സി സീലിംഗ് ഫാനുകളുമായി വി ഗാർഡ്
Wednesday 23 April 2025 12:28 AM IST
കൊച്ചി: ആകർഷകമായ ഡിസൈനിൽ പുതിയ ബി.എൽ.ഡി.സി (ബ്രഷ്‌ലെസ് ഡയറക്ട് കറന്റ്) സീലിംഗ് ഫാനുകൾ അവതരിപ്പിച്ച് വി ഗാർഡ്. എയർവിസ് ലൈറ്റ്, എയർവിസ് പ്രൈം, എയർവിസ് പ്ലസ് എന്നീ മോഡലുകളാണിത്. 35 വാട്ട്‌സിൽ 370 ആർ.പി.എം വേഗതയുള്ള എയർവിസ് സീരിസ് മോഡലുകൾക്ക് മറ്റു ഫാനുകളേക്കാൾ കുറഞ്ഞ വൈദ്യുതി മതി. ചെലവ് കുറഞ്ഞ പരിപാലനം, തണുപ്പ് കാലത്തേക്കുള്ള റിവേഴ്‌സ് മോഡ് ഓപ്പറേഷൻ, റിവേഴ്‌സ് റൊട്ടേഷൻ തുടങ്ങിയവ പ്രത്യേകതകളാണ്.
വി ഗാർഡിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് കമ്പനി മാനേജിംഗ് ഡയറക്‌ടർ മിഥുൻ ചിറ്റിലപ്പള്ളി പറഞ്ഞു. മൂല്യാധിഷ്ഠിത ഉത്പന്നങ്ങളാണ് ലക്ഷ്യമെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടറും സി.ഒ.ഒയുമായ വി. രാമചന്ദ്രൻ പറഞ്ഞു. 19 നിറങ്ങളിൽ ഫാനുകൾ ലഭ്യമാണ്. മൂന്നുവർഷമാണ് വാറന്റി.