ബി. അജിഷ് എൽ.ഐ.സി സീനിയർ ഡിവിഷണൽ മാനേജർ
Wednesday 23 April 2025 12:29 AM IST
കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ(എൽ.ഐ.സി) തിരുവനന്തപുരത്തെ സീനിയർ ഡിവിഷണൽ മാനേജരായി ബി. അജിഷ് ചുമതലയേറ്റു. മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം അഹമ്മദാബാദ് ഐ.ഐ.എമ്മിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇൻഷ്വറൻസ് ഇൻസ്റ്റിറ്റൂട്ട് ഒഫ് ഇന്ത്യയുടെ ഫെലോയാണ്. കോഴിക്കോട് സീനിയർ ഡിവിഷണൽ മാനേജർ, എറണാകുളം ഡിവിഷൻ മാർക്കറ്റിംഗ് മാനേജർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.