അനുസ്മരണ സമിതി രൂപീകരിച്ചു
Wednesday 23 April 2025 12:02 AM IST
കുന്ദമംഗലം: അന്തരിച്ച കോൺഗ്രസ് നേതാവ് എ ബലറാമിന്റെ സ്മരണ നിലനിർത്താനും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനുമായി സ്ഥിരം അനുസ്മരണ സമിതിയ്ക്ക് രൂപം നൽകി. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് വളപ്പിൽ അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി .സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ഭാരവാഹികളായി എൻ സുബ്രഹ്മണ്യൻ, കെ.സി അബു എന്നിവർ രക്ഷാധികാരികളും അഡ്വ കെ. പ്രവീൺ കുമാർ ചെയർമാനുമാണ്. അബ്ദുറഹിമാൻ ഇടക്കുനിയാണ് ജനറൽ കൺവീനർ. യോഗത്തിൽ ഇ.കെ. ശീതൾ രാജ്, പി.പി.സാമിക്കുട്ടി, എം ധനിഷ് ലാൽ, എം.പി കേളുക്കുട്ടി, കെ.ശശിധരൻ, അതുല്യ ജയാനന്ദ്,പി.ടി അസിസ്, ബാബു നെല്ലുളി, ടി.കെ ഹിതേഷ്കുമാർ, സി.പി.രമേശൻ, എ ഹരിദാസൻ, തുലിക മോഹനൻ, റാഫി എന്നിവർ പ്രസംഗിച്ചു.