പരിശീലന ക്യാമ്പ്
Wednesday 23 April 2025 12:25 AM IST
ചെങ്ങന്നൂർ : ബാലസംഘം ചെങ്ങന്നൂർ ഏരിയ വേനൽത്തുമ്പി പരിശീലന ക്യാമ്പ് മുളക്കുഴ അരീക്കര എസ്.എൻ.ഡി.പി യു.പി സ്കൂളിൽ ഏരിയാ മുഖ്യരക്ഷാധികാരി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. വി.അഭിരാമി അദ്ധ്യക്ഷത വഹിച്ചു. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ, എം.എച്ച് റഷീദ്, കോർഡിനേറ്റർ എം.കെ.ശ്രീകുമാർ ,കെ.എസ്.ഗോപിനാഥൻ, കെ.എസ്.ഗോപാലകൃഷ്ണൻ, ഹേമലത മോഹൻ, ജെബിൻ പി.വർഗീസ് , വിനീഷ് കാരക്കാട് , കൃഷ്ണകുമാർ കാരക്കാട് ,അനു ടി.വി, എസ്.സവിത, രമാമോഹൻ എന്നിവർ സംസാരിച്ചു.