എന്റെ കേരളം മേള 16 മുതൽ

Wednesday 23 April 2025 12:26 AM IST

പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ നാലാംവാർഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണനമേള മേയ് 16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ സംഘടിപ്പിക്കും. ഒരാഴ്ച നീളുന്ന പ്രദർശനത്തിൽ സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും വിശദീകരണമുണ്ടാകും. സർക്കാർ വകുപ്പുകളുടെ തീം സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. കുടുംബശ്രീയുടേതുൾപ്പെടെ ഭക്ഷ്യസ്റ്റാളുകളുണ്ടാകും. സർക്കാർ സേവനങ്ങൾ, പദ്ധതികൾ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം. ദിവസവും സാസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, പുസ്തകപ്രദർശന മേള തുടങ്ങിയവ സംഘടിപ്പിക്കും.