ആയൂർവേദ സദസ്

Wednesday 23 April 2025 12:31 AM IST

വെച്ചൂച്ചിറ : പരുവ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന ദേവീഭാഗവത നവാഹ സത്രത്തിന്റെ ആയൂർവേദ സദസിൽ അയിരൂർ ജില്ലാ ആയൂർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.എൻ.വിനോദ് പ്രഭാഷണം നടത്തി. യജ്ഞാചാര്യൻ ഡോ.പള്ളിക്കൽ സുനിൽ സന്ദേശം നൽകി. സത്ര വേദിയിൽ മതാപിതാക്കളെ സംരക്ഷിക്കുമെന്നും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നുമുളള പ്രതിജ്ഞ യജ്ഞാചാര്യൻ കുട്ടികളെക്കൊണ്ട് ഏറ്റുചൊല്ലിച്ചു. ഇന്ന് രാവിലെ 6ന് മഹാഗണപതി ഹോമം, ദേവീഭാഗവത പാരായണത്തിൽ പ്രഹ്ലാദ നാരായണ സംഗമം, ദേവിയുടെ ഉൽപത്തികഥനം, വിവിധ അവതാരം തുടങ്ങിയവ പാരായണം ചെയ്യും.

12.30 ന് ലഹരി വിരുദ്ധസദസ്.