ലൈഫ് മിഷൻ: 151 പേർക്ക് താക്കോൽ കൈമാറി
Wednesday 23 April 2025 12:38 AM IST
ആറന്മുള : ഗ്രാമപഞ്ചായത്തിലെ 151 ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കുള്ള വീടിന്റെ താക്കോൽ ജില്ലാകളക്ടർ എസ്.പ്രേം കൃഷ്ണൻ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി.റ്റോജി അദ്ധ്യക്ഷത വഹിച്ചു. ജലജീവൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 8.75 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 25 സെന്റ് സ്ഥലത്തിന്റെ വസ്തു കൈമാറൽ ചടങ്ങും പ്രസിഡന്റ് നിർവഹിച്ചു. കേരളോത്സവം സംസ്ഥാന ജില്ലാതല ജേതാക്കളെയും ഹരിത നേട്ടം കൈവരിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ഹരിതകർമസേന അംഗങ്ങളെയും ആദരിച്ചു. വൈസ് പ്രസിഡന്റ് എൻ.എസ്.കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ രമദേവി, ഉഷാ രാജേന്ദ്രൻ, ദീപ നായർ, അംഗങ്ങളായ ജയ വേണുഗോപാൽ, പ്രസാദ് വേരുങ്കൽ, എ.എസ്.മത്തായി, വിൽസി ബാബു, രേഖ പ്രദീപ്, ബിജു വർണ്ണശാല, ഷീജ പ്രമോദ്, സെക്രട്ടറി ആർ.രജേഷ്, ജൽജീവൻ മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.