സിവിൽ സർവീസിൽ സ്വാതിയുടെ നേട്ടം ശ്രീനാരായണ സ്കൂളിന് അഭിമാനം
Wednesday 23 April 2025 12:40 AM IST
കോന്നി : ശ്രീനാരായണ പബ്ലിക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സ്വാതി.എസിന് സിവിൽ സർവീസ് പരീക്ഷയിൽ 377 -ാം റാങ്ക്. 10 മുതൽ 12 വരെ ക്ലാസ്സുകളിൽ സ്വാതി കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. കരുനാഗപ്പള്ളി എൻജിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിൽ വിജയിച്ച ശേഷം തിരുവനന്തപുരത്തെ ഫോർച്യൂൺ സിവിൽ സർവീസ് അക്കാഡമിയിൽ പരിശീലനം നേടിയിരുന്നു. കോന്നി വട്ടക്കാവ് തറയിൽ പടിഞ്ഞാറ്റേതിൽ ശശിയുടെയും സിന്ധുവിന്റെയും മകളാണ്. പത്തനംതിട്ട മുസലിയാർ എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയ അനന്തകൃഷ്ണൻ സഹോദരനാണ്.