മകനും കൊല്ലപ്പെട്ടതെന്ന് സി.ബി.ഐ നിഗമനം

Wednesday 23 April 2025 1:09 AM IST

കൊച്ചി: കോട്ടയത്ത് വിജയകുമാറിന്റേയും ഭാര്യ മീരയുടേയും കൊലപാതകത്തിന് പിന്നിൽ മകൻ ഗൗതമിന്റെ ദുരൂഹ മരണവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടു. ഗൗതമിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ മാതാപിതാക്കൾ കൊല്ലപ്പെട്ടതാണ് സംശയം ബലപ്പെടുത്തുന്നത്. ഗൗതം കൊല്ലപ്പെട്ടതാണെന്ന പ്രാഥമിക നിഗമനത്തിലാണ് സി.ബി.ഐ എന്നാണ് വിവരം.

ഗൗതമിന്റെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത് വിജയകുമാറാണ്. ഗൗതം ആത്മഹത്യ ചെയ്തതാണെന്ന് ജില്ലാ ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയ സാഹചര്യത്തിലാണിത്. ഗൗതമിന്റെ കഴുത്തിലെ മുറിവുകൾ സ്വയം ഉണ്ടാക്കിയതാണെന്നും അതിനുശേഷം ട്രെയിനിന് മുമ്പിൽ ചാടിയെന്നുമാണ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. അതേസമയം, സംശയനിവാരണത്തിന് വിശദമായ അന്വേഷണം വേണമെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഹൈക്കോടതിയിൽ സ്വീകരിച്ചത്.

കൊലപാതക സാദ്ധ്യതയിലേക്ക് വിരൽചൂണ്ടുന്ന നിരീക്ഷണങ്ങളാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടത്തിയത്. ഗൗതമിന്റെ ശരീരത്തിലാകെ സാരമായ മുറിവുള്ളതായി ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴുത്തിൽ 11,13 സെന്റിമീറ്റർ നീളമുള്ള രണ്ട് മുറിവുകളുണ്ട്. കഴുത്തിനും നെഞ്ചിനുമേറ്റ മുറിവുകളാണ് മരണകാരണം.

മൃതദേഹം കിടന്നിടത്തുനിന്ന് 240 മീറ്റർ അകലെയായിരുന്നു ഗൗതമിന്റെ കാർ. കാറിന്റെ സീറ്റിൽ രക്തക്കറയുണ്ടായിരുന്നു. മുറിവേൽപ്പിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ബ്ലേഡ് (ബോക്‌സ് കട്ടർ) രക്തത്തിൽ കുളിച്ച് പിൻസീറ്റിലാണ് കിടന്നിരുന്നത്. ഇതൊക്കെ കൊലപാതക സാദ്ധ്യതയിലേക്കാണ് വഴി തുറക്കുന്നതെന്ന് കോടതി വിലയിരുത്തി.

 '​സാ​റി​നെ​യാ​ണ് ​ആ​ദ്യം ക​ണ്ട​ത്,​ ​പ​ക​ച്ചു​ ​പോ​യി'

​'​സാ​റി​ന്റെ​ ​മൃ​ത​ദേ​ഹം​ ​ആ​ണ് ​ആ​ദ്യം​ ​ക​ണ്ട​ത്.​ ​പേ​ടി​ച്ച് ​ചേ​ച്ചി​യെ​ ​വി​ളി​ക്കാ​നാ​യി​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ചേ​ച്ചി​യു​ടെ​ ​മൃ​ത​ദേ​ഹ​വും​ ​ക​ണ്ട​ത്'.​ ​ഞെ​ട്ട​ൽ​ ​മാ​റാ​തെ​ ​കൊ​ല്ല​പ്പെ​ട്ട​ ​ദ​മ്പ​തി​ക​ളു​ടെ​ ​വീ​ട്ടു​ജോ​ലി​ക്കാ​രി​ ​രേ​വ​മ്മ​ ​പ​റ​ഞ്ഞു.​ ​പ​തി​വു​പോ​ലെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 8.45​ ​ഓ​ടെ​യാ​ണ് ​ജോ​ലി​ക്കാ​യി​ ​എ​ത്തി​യ​ത്.​ ​പ്ര​ധാ​ന​ ​വാ​തി​ൽ​ ​ഒ​രാ​ൾ​ക്ക് ​ക​യ​റാ​വു​ന്ന​ ​രീ​തി​യി​ൽ​ ​തു​റ​ന്നു​ ​കി​ട​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ക​ത്ത് ​ക​യ​റി​യ​പ്പോ​ൾ​ ​പ​ക​ച്ചു​പോ​യി.​ ​തു​ട​ർ​ന്ന് ​ഇ​വി​ടെ​ ​നി​ന്നും​ ​ഓ​ടി​ ​കോ​മ്പൗ​ണ്ടി​ന് ​പു​റ​ത്തെ​ത്തി​ ​അ​യ​ൽ​വാ​സി​യും​ ​വ്യാ​പാ​രി​യു​മാ​യ​ ​വേ​ണു​വി​നോ​ട് ​വി​വ​രം​ ​പ​റ​യു​ക​യാ​യി​രു​ന്നു.

തി​രു​വാ​ർ​പ്പ് ​സ്വ​ദേ​ശി​യാ​യ​ ​രേ​വ​മ്മ​ 18​ ​വ​ർ​ഷ​മാ​യി​ ​കൊ​ല്ല​പ്പെ​ട്ട​ ​ദ​മ്പ​തി​ക​ളു​ടെ​ ​വീ​ട്ടി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്നു.​ ​രാ​വി​ലെ​ ​എ​ത്തു​ന്ന​ ​രേ​വ​മ്മ​ ​വൈ​കു​ന്നേ​രം​ 5.30​നാ​ണ് ​മ​ട​ങ്ങു​ന്ന​ത്.​ ​പ​ക​ൽ​ ​സ​മ​യ​ത്തും​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ലും​ ​സെ​ക്യൂ​രി​റ്റി​ ​പൊ​ൻ​രാ​ജു​വാ​ണ് ​ജോ​ലി​യി​ലു​ള്ള​ത്.​ ​'​'​ആ​റ് ​മാ​സം​ ​മു​ൻ​പാ​ണ് ​ഫോ​ൺ​ ​മോ​ഷ്ടി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​മു​ൻ​ ​ജോ​ലി​ക്കാ​ര​ൻ​ ​അ​മി​തി​നെ​തി​രെ​ ​സാ​റ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്. ഇ​ട​ക്കാ​ല​ത്ത് ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​യാ​യ​ ​യു​വ​തി​യെ​ ​അ​മി​ത് ​ഭാ​ര്യ​യാ​ണെ​ന്ന് ​പ​റ​ഞ്ഞ് ​വീ​ട്ടു​ജോ​ലി​ക്കാ​യി​ ​എ​ത്തി​ച്ചി​രു​ന്നു.​ ​ശ​മ്പ​ളം​ ​കൊ​ടു​ത്ത​പ്പോ​ൾ,​ ​ത​ന്റെ​ ​ശ​മ്പ​ളം​ ​വേ​റെ​ ​ത​ന്നാ​ൽ​ ​മ​തി​യെ​ന്ന് ​യു​വ​തി​ ​പ​റ​ഞ്ഞു.​ ​ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ൻ​മാ​ര​ല്ലെ​ന്ന് ​അ​റി​ഞ്ഞ​തോ​ടെ​ ​ഇ​വ​രെ​ ​പ​റ​ഞ്ഞു​ ​വി​ട്ടി​രു​ന്നു​വെ​ന്നും​ ​രേ​വ​മ്മ​ ​പ​റ​ഞ്ഞു.

''ഗൗതമിന്റെ മാതാപിതാക്കൾ കൊല്ലപ്പെട്ടത് ഞെട്ടിച്ചു. രണ്ടുകേസുകളും സി.ബി.ഐ അന്വേഷിക്കേണ്ടതാണ്.

-ടി.ആസഫലി,

മുൻ പ്രോസിക്യൂഷൻ

ഡയറക്ടർ ജനറൽ

(വിജയകുമാറിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ)