മിൽപ്പാലം റോഡിൽ കൂട്ടത്തോടെ വന്യമൃഗങ്ങൾ

Wednesday 23 April 2025 12:13 AM IST

കുളത്തുപ്പുഴ : ചോഴിയക്കോട് മിൽപ്പാലം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കല്ലടയാറും ചെറുതോടും കടന്നു നിത്യേന കാട്ടുപോത്തും കാട്ടാനകൂട്ടവും ഇറങ്ങുന്നത് പതിവായി. സന്ധ്യയായാൽ വനാതിർത്തിക്ക് അടുത്തുള്ള പുരയിടങ്ങളിൽ എല്ലാം വന്യമൃഗങ്ങളെ കൊണ്ട് നിറയുകയാണ്. നേരം പുലരും വരെ ആർക്കും മിൽപ്പാലം റോഡിൽ കൂടി സഞ്ചരിക്കാനാവില്ല. കഴിഞ്ഞ മാസങ്ങളിൽ എസ്.സുപാൽ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ അടക്കം ഉള്ളവർ മിൽപ്പാലം സന്ദർശിച്ചിരുന്നു. മനുഷ്യ വന്യാ ജീവി സംഘർഷം കുറക്കാൻ വേണ്ടിയുള്ള പദ്ധതി തയ്യാറാക്കി. ഈ നടപടികൾ വൈകുംതോറും ജനങ്ങൾ ഭീതിയിലാണ്. എത്രയും വേഗം വനാതിർത്തികളിൽ നിന്ന് വന്യമൃഗങ്ങൾ ഇറങ്ങി ജനവാസ മേഖലയിൽ എത്താതിരിക്കാനുള്ള സുരക്ഷാ നടപടികളെടുക്കണമെന്നാണ് പ്രദേശവാസികളുടെ അപേക്ഷ.