പൊന്മന സംസ്കൃതി ഗ്രന്ഥശാല വാർഷികാഘോഷം

Wednesday 23 April 2025 1:28 AM IST

പന്മന : പൊന്മന സംസ്കൃതി ഗ്രന്ഥശാലയുടെ വാർഷികാഘോഷ പരിപാടി മേയ‌ർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലപ്രസിഡന്റ് സാംസൺ പൊന്മന അദ്ധ്യക്ഷനായി. സെക്രട്ടറി ആ‌ർ. മുരളി സ്വാഗതം പറഞ്ഞു. ജില്ലയിലെ മികച്ച ലൈബ്രറിക്കും താലുക്കിലെ മികച്ച ലൈബ്രേറിയനുമുള്ള സംസ്കൃതി അവാർഡുകളും വിദ്യാഭ്യാസ സ്കോളർഷിപ്പുകളും മുൻ എം.പി രമ്യ ഹരിദാസ് വിതരണം ചെയ്തു. ജില്ലയിലെ മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ട മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയ്ക്ക്, വടക്കേഭാഗത്ത് ബാലപ്പൻപിള്ളസർ സ്മാരക10001രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ സംസ്കൃതി പുരസ്കാരവും ലഭിച്ചു. താലുക്കിലെ മികച്ച ലൈബ്രേറിയനായി ഏർപ്പെടുത്തിയ, മംഗലത്ത് ആർ. സുഭാഷ്ചന്ദ്രൻ സ്മാരക അവാർഡും 5001 രൂപയും പ്രശസ്തി പത്രവും ഫലകവും പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലാ ലൈബ്രേറിയൻ ശിവചന്ദ്രൻ കരസ്ഥമാക്കി. നാടകകൃത്ത് അഡ്വ.മണിലാൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.പി.ശിവൻ, പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീകല, വാർഡ്‌ മെമ്പർ ജയചിത്ര, ഗീത എന്നിവർ സംസാരിച്ചു.