പി.കെ.ദിവാകരൻ അനുസ്മരണം

Wednesday 23 April 2025 1:29 AM IST

കരുനാഗപ്പള്ളി: പ്രമുഖ ട്രേഡ് യൂണിയൻ നേതാവും യു.ടി.യു.സി മുൻ സംസ്ഥാന പ്രസിഡന്റും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായിരുന്ന പി.കെ .ദിവാകരന്റെ പത്താം ചരമവാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കുലശേഖരപുരം യു.പി സ്കൂളിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. വേണുഗോപാൽ അദ്ധ്യക്ഷനായി. എം.എസ്. ഷൗക്കത്ത് സ്വാഗതം പറഞ്ഞു. ഉഷ പാടത്ത്, ഇർഷാദ് ബഷീർ, പി.രാജു, ബി. ആനന്ദൻ, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കിംസ് - വലിയത്ത് ഹോസ്പിറ്റലിന്റെയും പി.കെ.ദിവാകരൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നടന്നു.