സിനിമ, നാടക അഭിനയ ശില്പശാല

Wednesday 23 April 2025 1:30 AM IST

കൊല്ലം: ഫൈൻ ആർട്സ് സൊസൈറ്റി (കൊല്ലം ഫാസ്) നടനം നിസാരം എന്ന പേരിൽ സിനിമ, നാടക അഭിനയ ശില്പശാല സംഘടിപ്പിക്കും. മേയ് 7, 8 തീയതികളിൽ ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. സിനിമ നാടക അവാർഡ്‌ ജേതാവും പരിശീലകനുമായ ജയചന്ദ്രൻ തകഴിക്കാരനാണ് ക്യാമ്പ് നയിക്കുന്നത്. കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ 5 വരെയാണ് ക്യാമ്പ്. ആറു മുതൽ 16 വയസു വരെയുള്ള 40 കുട്ടികൾക്കാണ് പ്രവേശനം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന. ഫോൺ​: 9447348793 ( പ്രദീപ് ആശ്രാമം, സെക്രട്ടറി)