അനുശോചനമറിയിച്ച് ബെന്നി ബഹാനൻ എം.പി
Wednesday 23 April 2025 1:31 AM IST
പരവൂർ: ബെന്നി ബെഹനാൻ എം.പി ശൂരനാട് രാജശേഖന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ശൂരനാട് രാജശേഖരൻ രാഷ്ട്രീയക്കാരനിലുപരി മികച്ച പത്രപ്രവർത്തകൻ കൂടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറിമാരായ പി. ജർമ്മിയാസ്, സൂരജ് രവി, ഡി.സി.സി ജനറൽ സെക്രട്ടറി പി. പ്രദീഷ് കുമാർ,ഡി.സി.സി മുൻ ജനറൽ സെക്രട്ടറി സുധീർ ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ, മണ്ഡലം പ്രസിഡന്റ് ടി.എം. ഇഖ്ബാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ചെങ്കുളം ബി. ബിനോയി, ആർ. ശശാങ്കൻ ഉണ്ണിത്താൻ, തുളസീധരൻ കാവിൽ, കെ.രാമചന്ദ്രൻ പിള്ള, സി.എസ്. ഇഖ്ബാൽ, ഷിഹാബ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.