ഡൽഹിക്ക് ജയം
ലക്‌നൗ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയ്‌ന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പർ ജയ്‌ന്റ്‌സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 159 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. താൻ മുമ്പ് നയിച്ചിരുന്ന ക്ളബിനെതിരെ അവരുടെ തട്ടകത്തിൽ ചെന്ന് അർദ്ധസെഞ്ച്വറി നേടിയ കെ.എൽ രാഹുലും (57*),അഭിഷേക് പൊറേലും (51) 34 റൺസെടുത്ത ക്യാപ്ടൻ അക്ഷർ പട്ടേലുമാണ് ഡൽഹിക്ക് വിജയം നൽകിയത്.
ഓപ്പണർമാരായ എയ്‌ഡൻ മർക്രവും (33 പന്തിൽ 52), മിച്ചൽ മാർഷും (36 പന്തിൽ 45) നല്ല തുടക്കമാണ് ലക്‌നൗവിന് നൽകിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.മർക്രത്തെ ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ കൈയിൽ എത്തിച്ച് ദുഷ്‌മന്ത ചമീരയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് എത്തിയവരിൽ ഇംപാക്‌ട് പ്ലെയറായെത്തിയ ആയുഷ് ബധോനിക്ക് (36) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ. ഡേവിഡ് മില്ലർ 15 റൺസുമായി പുറത്താകാതെ നിന്നു. നിക്കോളാസ് പൂരൻ (9), അബ്‌ദുൾ സമദ് (2), റിഷഭ് പന്ത് (0) എന്നിവർ നിരാശപ്പെടുത്തി.4 വിക്കറ്റ് വീഴ്ത്തിയ ഡൽഹി പേസർ മുകേഷ് കുമാറാണ് ലക്‌നൗവിന്റെ റണ്ണൊഴുക്കിന് തടയിട്ടത്.
ഗുജറാത്ത് പിന്നേം മുന്നിൽ
കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരായ മത്സരത്തിൽ 39 റൺസിന് വിജയിച്ച് ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി . ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് ഉയർത്തിയപ്പോൾ കൊൽക്കത്തയുടെ മറുപടി 159/8 ലൊതുങ്ങി. അർദ്ധസെഞ്ച്വറികൾ നേടിയ നായകൻ ശുഭ്മാൻ ഗില്ലും (90) സായ് സുദർശനും (52) ഓപ്പണിംഗിൽ 74 പന്തുകളിൽ കൂട്ടിച്ചേർത്ത 114 റൺസാണ് ഗുജറാത്തിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 41 റൺസുമായി പുറത്താകാതെനിന്ന ജോസ് ബട്ട്ലറും ടീമിന് കരുത്തായി.
ഇന്നലത്തെ മത്സരത്തിന് മുമ്പുള്ള നില