എസ്. രമേശൻ നായർ പുരസ്കാരം സമർപ്പിച്ചു
Thursday 24 April 2025 12:03 AM IST
കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച കവി എസ്. രമേശൻ നായർ സാഹിത്യ പുസ്കാരദാനവും കവനമാല പുസ്തകപ്രകാശനവും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്നു. ചടങ്ങിന്റെ ഉദ്ഘാടനവും പുസ്തകപ്രകാശനവും പ്രൊഫ. എം. തോമസ് മാത്യു നിർവഹിച്ചു. തിരക്കഥാകൃത്ത് രാജേഷ് ജയരാമൻ പുസ്തകം ഏറ്റുവാങ്ങി. കവി എസ്. രമേശൻ നായർ പുരസ്‌കാരം വിമലാ പൈങ്ങോടും സൂര്യ ഭവും ഏറ്റുവാങ്ങി. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ജനറൽ സെക്രട്ടറി ഇ.എം. ഹരിദാസ് അദ്ധ്യക്ഷനായി. എഴുത്തുകാരൻ വെണ്ണല മോഹൻ, കവി രമേശൻ നായർ അനുസ്മരണം നടത്തി. റൂബി ജോർജ്, കെ. ആനന്ദബാബു, അമ്പിളി എന്നിവർ സംസാരിച്ചു.