ഗോത്രഭേരി സെമിനാർ
Thursday 24 April 2025 12:09 AM IST
പാലക്കാട്: മനുഷ്യവന്യജീവി സംഘർഷം ഗോത്ര ജനതയുടെ പാരമ്പര്യ അറിവുകളുടെ അടിസ്ഥാനത്തിൽ ലഘൂകരിക്കുന്നതിനായി 'മനുഷ്യവന്യജീവി സംഘർഷ പരിഹാരവും, ഗോത വിജ്ഞാന പാരമ്പര്യവും' എന്ന വിഷയത്തിൽ വനംവകുപ്പും, വന ഗവേഷണ കേന്ദ്രവും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. 'ഗോത്രഭേരി' എന്ന പേരിൽ നടത്തിയ സെമിനാർ ഇക്കോടൂറിസം ഡയറക്ടർ രാജു.കെ.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസഫ് തോമസ് അദ്ധ്യക്ഷനായി. കേരള വനഗവേഷണ കേന്ദ്രത്തിലെ ഡോ.എ.വി.രഘു ചർച്ചകൾക്ക് നേത്യത്വം നൽകി. പാരമ്പര്യമായി അനുവർത്തിച്ചു വന്നിരുന്ന വന്യജീവി നിയന്ത്രണ മാർഗ്ഗങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. ഇത്തരത്തിൽ ഗോത്ര ജനതയിൽ നിന്നും അവതരിക്കപ്പെട്ട ആശയങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പരിഹാരമാർഗ്ഗങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.