ലാപ്‌ ടോപ്പ് വിതരണം ചെയ്തു  

Thursday 24 April 2025 12:39 AM IST

ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭ ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷീജയുടെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ കെ.എൽ.കവിത വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന കണ്ണൻകുട്ടി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് സലിം, കൗൺസിലർമാരായ അച്യുതാനന്ദമേനോൻ, യേശു, കിഷോർ കുമാർ, നഗരസഭ സെക്രട്ടറി, പ്രമോട്ടർമാരായ അപർണ, ഗോകുൽ, അശ്വതി, എന്നിവർ സംസാരിച്ചു.